Wednesday 25 April 2012

പത്ര മാരണങ്ങള്‍ ...



" അച്ചായോ.." 
---------------
" അച്ചായോ... ഈ മനുഷ്യന്‍റെ ചെവീം കേക്കുകേലെ? 
..............
"അച്ചായോ.....ഇനീം മിണ്ടിയില്ലെങ്കില്‍ ഞാനീ ലാപ്ടോപ്പും കുന്തോം മലയാള നാടും ഒക്കെ എടുത്തു പള്ളക്കളയും " 
"
എന്നാ(ടീ) തൊള്ള കീറുന്നെ?" 
"ഇതിയാനോട് എത്ര വട്ടം പറഞ്ഞിട്ടുള്ളതാ, ഞാന്‍ വിളിച്ചാല്‍ വിളി കേള്‍ക്കണമെന്നു..." 

"അതിനിപ്പോ എന്താ ഒണ്ടായത് ഇവിടെ?, ഞാനിവിടെ കൊറേ ലൈക്കും കമന്‍റും ഇട്ടോണ്ടിരിക്കുന്നത് നീ കണ്ടില്ലേ..?" 

"നിങ്ങടെ ഒരു ലൈക്കും കമന്‍റും, കൊണ്ടോയി പുഴുങ്ങി തിന്നു...പിന്നെ ...അച്ചായാ .. ആരാ ഈ ശ്രീമതി?" 

"ങേ?  എടീ എനിക്ക് വേറെ ശ്രീമതി ഒന്നും ഇല്ല, നീ തന്നെ എന്റെ ശ്രീമതി... അല്ല, ആഗ്രഹം ഉണ്ടെങ്കില്‍ തന്നെ നീ അതിനു സമ്മതിക്കുമോ? ഒരുത്തി കിന്നാരം പറയാന്‍ കണ്ട നേരം." 

"ഹയ്യട, ആ പൂതി മനസ്സില്‍ വച്ചെരെ...വയസ്സാന്‍ കാലത്ത് കിളവന്റെ ഓരോരോ ആഗ്രഹങ്ങള്.. ഞാന്‍ ഇവിടെ വേറൊരു ശ്രീമതിയെ കേറ്റി ഇരുത്താം.., ഇങ്ങു കൊണ്ട് വാ..."അല്ല പിന്നെ...

"ചൂടാവാതെടാ .. ഞാന്‍ ചുമ്മാ പറഞ്ഞതല്ലേ..."
  
" അല്ല,  ഇനി കൊറേ കാര്യമായിട്ടായാലും അതൊന്നും നടപ്പില്ല. മുട്ട് കാലു തല്ലി ടിക്കും ഞാന്‍"

"പിന്നെ എന്നാ(ടീ)"

"അച്ചായോ, അച്ചായന്‍ ഇന്നു പേപ്പറു  വായിച്ചില്ലേ? "

"അതെന്നാ(ടീ) ഞാന്‍ എന്നും നെറ്റില്‍ ഇരുന്നു എല്ലാ പേപ്പറും വായിക്കുന്നതല്ലേ..." 

"അല്ല, എന്നിട്ടും ഈ ശ്രീമതിയെ അറിയില്ലേ? ഇന്നാള് ഏറണാകുളത്ത് പാര്‍ട്ടി സമ്മേളനത്തില്‍ ഡാന്‍സ്‌ കളിച്ചെന്നും പറഞ്ഞു നിങ്ങളൊക്കെ മലയാള നാട്ടില്‍ വലിയ ചര്‍ച്ച ഒക്കെ നടത്തി ഡോക്ടറെട്ട് ഒക്കെ എടുത്തില്ലേ...   ആ  ശ്രീമതി..."

"ഓ... നമ്മുടെ ശ്രീമതി ടീച്ചര്‍ ... പഴയ മന്ത്രി..."

"അവരിന്നലെ  ഏതാണ്ടോ പറഞ്ഞില്ലേ? അച്ചായനത് വായിച്ചില്ലേ?"

"വനിതാ ദിനത്തിന് പൊതു അവധി കൊടുക്കണം എന്നല്ലേ... ഇനി നിങ്ങള്‍ക്കും അവധി ആയി..അതിന്റെ ഒരു കുവൂടെ ഒണ്ടായിരുന്നുള്ളൂ ..."
" ഞങ്ങള്‍ക്ക് ഒരു ദിവസം അവധി കിട്ടുന്നു എന്ന് കേക്കുന്നത് അങ്ങ് സുഖിക്കുന്നില്ല അല്ലെ.." .


"അല്ല,.. നിങ്ങടെ പേരിലായാലും ഒരവധി നല്ലതാ...  ഇപ്പോള്‍ പരീക്ഷക്കാലം അല്ലെ...അതിനാല്‍ ...  ബന്തും ഹര്‍ത്താലും മാര്‍ച്ച് മാസത്തില്‍ കുറവല്ലേ....  നിങ്ങളുടെ പേരിലും ഒരു ദിവസം വീട്ടില്‍ ഇരുന്നു രണ്ടെണ്ണം വിടാമല്ലോ...  എന്തായാലും ടീച്ചര്‍ നല്ലോളാ... കാര്യം അറിയാം..." 

"അയ്യടാ... അച്ചായന്‍ ആ മലയാള നാടിന്‍റെ പേജോന്നു എടുത്തെ,  എന്നിട്ട് ഒരു പോസ്റ്റ്‌ അങ്ങോട്ട്‌ എഴുതി ഉണ്ടാക്കിക്കെ... "

"എന്തോന്നാ(ടീ) എനിക്കതിനോന്നും സമയം ഇല്ല...നീ വേറെ പണി നോക്ക്..." 

"ദേ, ഇത് കണ്ടോ... അച്ചായന്‍ വനിതാ ദിനത്തില്‍ മേടിച്ചു തന്നതാന്നു എന്ന് പറഞ്ഞു ഞാന്‍ കൂടെ ജോലി ചെയ്ത ഫിലിപ്പിനോകളെ ഒക്കെ പറ്റിച്ചു... ഇന്നാളു അച്ചായന്‍ മേടിച്ചു തന്നില്ലേ ആ മുക്കു പണ്ടം, അത് ഞാന്‍  സൂസമ്മക്കും ,  സൂസമ്മേടെ അച്ചായന്‍ മേടിച്ചു കൊടുത്ത മുക്കു പണ്ടം ഞാനും കൊണ്ട് പോയി... എന്നിട്ട് അവരോടു പറഞ്ഞു, എനിക്ക് അച്ചായന്‍ വനിതാ ദിനത്തിന് മേടിച്ചു തന്ന സമ്മാനം ആണെന്ന്... "

"എന്നതാ( ടീ) ഇതൊക്കെ... നീ ആ  പരിപ്പും തറ തൊമ്മന്റെ മോള് തന്നെയാ... കെട്ടിക്കേറി വന്നപ്പോഴും മുക്കു പണ്ടം കൊണ്ട് എന്നെ കളിപ്പിച്ചതല്ലേ..."

"ദേ, അച്ചായ...എന്നേം പറഞ്ഞു  എന്‍റെ അപ്പനേം പറഞ്ഞു... ങാ ... ഒരു മാതിരി കന്നംതിരിവ് പറഞ്ഞാലുണ്ടല്ലോ... ഞാന്‍ പറഞ്ഞേക്കാം..."

"എന്നതാ(ടീ)..."

"ഞാന്‍ അച്ചായന്‍റെ ഒരു ഗമക്ക് വേണ്ടി അല്ലെ ഇതൊക്കെ ഇട്ടോണ്ട് പോയത്... അച്ചായനിപ്പോള്‍ ഞങ്ങളുടെ വാര്‍ഡില്‍ എന്ത് വെയിറ്റ് ആണെന്നോ..."

"എന്നതാ(ടീ ) ഈ പറയുന്നത്? നിങ്ങളുടെ വാര്‍ഡില്‍ വന്നു ഞാന്‍ എന്‍റെ തൂക്കം നോക്കിയെന്നോ..? അത് പിള്ളേരുടെ വാര്‍ഡ്‌ അല്ലെടീ... ഞാന്‍ ഡോക്ടറെ കാണുന്നത് ഗിസയിസ്‌ ക്ലിനിക്കില്‍ അല്ലെടീ...
ഈ അച്ചായന്‍ ഒരു മണ്ടൂസാണ്...അച്ചായനെ പറ്റി ഫിലിപ്പിനോ പിള്ളേര്‍ക്ക് ഭയങ്കര മതിപ്പാണ്.. അവര്‍ക്ക് അച്ചായനെ കാണണം പോലും..."
.
"നീ എന്താടീ എന്നെ സുഖിപ്പിക്കുന്നത്...ഒരു ഫിലിപ്പിനോ പോയിട്ട് നാടന്‍ ഒന്നിനെ പോലും ഒന്ന് നീ പരിചയപ്പെടുത്തി തന്നിട്ടില്ലല്ലോ... നീ കാര്യം പറ..."

"അതെ, അച്ചായന്‍ ആ ശ്രീമതി ടീച്ചറിന്റെ വാര്‍ത്തക്ക് എതിരെ ഒരു പോസ്റ്റ്‌ ഇടണം..."

"അതെന്തിനാടീ നിങ്ങള്ക്ക് ഒരു ദിവസത്തെ അവധി കിട്ടുന്നതല്ലേ..."

"അതല്ല അച്ചായാ... സര്‍ക്കാര്‍ ഞങ്ങള്‍ക്ക് വേണ്ടി ഒരു ദിവസത്തെ അവധി തന്നാല്‍ അന്ന് വീട്ടില്‍ തന്നെ കുത്തിയിരിക്കണം... നിങ്ങള് കള്ളും മോന്തി ഇരിക്കും... നിങ്ങള്ക്ക് ടച്ചിങ്ങ്സ് ഉണ്ടാക്കി ഞാന്‍ അടുക്കളയിലും ആകും.. അതെ സമയം അന്ന് ജോലി ആണെങ്കില്‍ അന്നെങ്കിലും നല്ലോണം ഉടുത്തൊരുങ്ങി ഒരു ഗമയ്ക്കു വെളിയില്‍ പോകാം... ശ്രീമതി ടീച്ചര്‍ റിട്ടയര്‍ ആയില്ലേ, പിന്നെ അവര്‍ക്കിപ്പോള്‍ മന്ത്രിപ്പണിയൊന്നും ഇല്ലല്ലോ... പാര്‍ട്ടീന്നും തരാം താഴ്ത്തിയ പോലാ... അച്ചായന്‍ ഒന്ന് എഴുതി പോസ്റ്റിക്കേ..."

----------------------------------------------------------------------------------------------------------------------------------

അച്ചായോ, പിന്നെ വേറൊരു കാര്യം,  ഇനി മുതല്‍ ഞാന്‍ ജോലിക്ക് പോകുന്നില്ല..."

"കര്‍ത്താവേ ചതിച്ചോ... ഇനി എന്നാ ചെയും നമ്മള്‍...,... അതെന്താടീ ഇപ്പൊ അങ്ങനെ പറയാന്‍..,.. നിന്റെ ജോലിക്ക് എന്തേലും കുഴപ്പം ഉണ്ടോ? കൂടും കിടക്കയും എടുത്തു നാട്ടീ പോകേണ്ടി വരുമോ.." 

"അതല്ല അച്ചായാ... ജോലിക്ക് കുഴപ്പം ഒന്നും ഇല്ല..."

"പിന്നെ...."

"അല്ല, ഈ രണ്ടു പണിയും കൂടെ ഞാന്‍ ചെയ്യണോ..."

"കോളടിച്ചോടീ... നിനക്ക് വേറേം ഒരു പണി ശരിയായോ... രണ്ടും കൂടി നീ എങ്ങെനെ  ചെയ്യും?നല്ല ശമ്പളം  കിട്ടുമോടീ...എന്നിട്ട് വേണം ഒന്ന് അടിച്ചു പൊളിക്കാന്‍ ...    "

"അയ്യട... ഇത്ര നാളും അടിച്ചു പൊളിച്ചത് ഒന്നും പോരെ... ഇപ്പോള്‍ തന്നെ എന്‍റെ നടുവൊടിഞ്ഞു... പണിഎടുത്തു പണിയെടുത്തു... അന്നേരമാ ഞാന്‍ ഇനി വേറെ ഒരു പണി കൂടി നോക്കുന്നത്... അധികം മനപ്പായസം ഉണ്ണേണ്ട... നിങ്ങടെ ശമ്പളം നിങ്ങടെ കള്ളു കുടിക്കു   പോലും തികയില്ല... ഇവിടെ വീട്ടു വാടകയും പിള്ളേരുടെ പഠിപ്പും ഒക്കെ നോക്കുന്നത് ആരടെ ശമ്പളം കൊണ്ടാ... അതൊക്കെ ഓര്മ വേണം..."

 "ഇപ്പൊ, അതെപ്പറ്റി ഞാന്‍ എന്തേലും പറഞ്ഞോ... നീ തെളിച്ചു കാര്യം പറ..."

"അച്ചായന്‍ കണ്ടോ ഇന്നത്തെ മാതൃഭൂമി... "

"എന്നതാ അതില്..."

"ഇത് നോക്കിക്കേ... നമ്മുടെ ജസ്റ്റിസ്‌ കൃഷ്ണയ്യര്‍ സാറ് പറഞ്ഞിരിക്കുന്നത് വായിച്ചു നോക്കിക്കേ... 
ഇനി മുതല്‍ വീട് ജോലിക്ക് ശമ്പളം കൊടുക്കണം...മാത്രമല്ല പെന്‍ഷനും കൊടുക്കണം...
അപ്പോള്‍ ഇനി മുതല്‍ എനിക്ക് നിങ്ങള്‍ ശമ്പളം തരണം..." 

"അതിനിടെ എവിടെയാടീ നിനക്ക് വീട്ടില് ജോലി..."

"നിങ്ങള്‍ക്കും പിള്ളാര്‍ക്കും വെച്ച് വിളമ്പി തരുന്നതോ... നിങ്ങള്‍ വലിച്ചെറിയുന്നതൊക്കെ നേരെ ചൊവ്വേ അടുക്കി വച്ച് വീട് വൃത്തിയാക്കുന്നതോ... നിങ്ങളുടെ തുണികള്‍ ഒക്കെ അലക്കി തേച്ചു തരുന്നതോ...,"

"ഇവളാകെ പ്രശനക്കാരി ആണല്ലോ...  ഒരു കാര്യം ചെയ്യാം , നമുക്കൊരു വേലക്കാരിയെ വെക്കാം.."

"അയ്യട... അത് വേല മനസ്സില്‍ വച്ചെരെ... ഞാന്‍ ചോദിക്കാന്‍ ഇരിക്കയായിര്‍ന്നു...അതാരാ ആ റോബിന്‍ ധര്‍മ്മ രത്നം...? . വേലക്കാരിയെ വിവാഹം കഴിച്ചു ചെലവ് ചുരുക്കാന്‍ പറഞ്ഞ ബുദ്ധി ജീവി... ഇയ്യളാരാ, തോമസ്‌ ഐസക്കോ, മന്‍മോഹനോ... ഒരു എക്കൊണോമിസ്റ്റ്‌...,.. നിങ്ങള്‍ മലയാള നാട് കാരുടെ മനസിലിരിപ്പ് എനിക്ക് മനസിലായി... " 

"നിനക്കിതെന്നാ പറ്റിയെടീ..."

ഞാന്‍ ഒറ്റക്കാര്യം പറഞ്ഞേക്കാം... ഇവിടെ ജോലിക്കാരിയൊന്നും വേണ്ട... നിങ്ങള് നന്നായി കുക്ക് ചെയുമല്ലോ... നാളെ മുതല്‍ വീട്ടിലെ പണി നിങ്ങള്‍ തന്നെ അങ്ങ് ചെയ്തെരെ... എന്നിട്ട് ആ ജോലിക്കാരിക്ക് കൊടുക്കാമെന്നു പറഞ്ഞ ശമ്പളം എനിക്ക് ഇപ്പൊ തന്നെരെ.. സൂസമ്മ ഇപ്പൊ ഡ്യൂട്ടി കഴിഞ്ഞു വരും , ഞാനും അവളും കൂടെ   ജോയ്‌ ആലുക്കാസ് വരെ പോയി ഓരോ നെക് ലെസ് വാങ്ങി വരാം...


( കഴിഞ്ഞ വനിതാ ദിനത്തിനോടനുബന്ധിച്ചു  എഴുതിയത്. )

3 comments:

  1. അച്ചായോ അവരെന്തായാലും ജോയാലുക്കാസിലോട്ട് പോയി, ഞാന്‍ ദേ ബര്‍ദുബായ് യോര്‍ക്ക് ഹോട്ടലിന്റെ അടുത്തുണ്ട്, പെട്ടന്നു വരുവാണേ രണ്ടെണ്ണം അടിക്കാം.

    ReplyDelete
  2. ഹ ഹ കലക്കി!!,

    "എന്നതാ( ടീ) ഇതൊക്കെ... നീ ആ പരിപ്പും തറ തൊമ്മന്റെ മോള് തന്നെയാ... കെട്ടിക്കേറി വന്നപ്പോഴും മുക്കു പണ്ടം കൊണ്ട് എന്നെ കളിപ്പിച്ചതല്ലേ..."

    ചിരിപ്പിച്ച്

    ReplyDelete
  3. വനിതാ ദിനം സമ്മാനിച്ച എഴുത്ത് നന്നായിട്ടുണ്ട്
    എന്റെ ബ്ലോഗ്‌ വായിക്കുക http://cheathas4you-safalyam.blogspot.in/

    ReplyDelete